video
play-sharp-fill

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

Spread the love

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. പൂൾ എ മത്സരത്തിൽ പാക്കിസ്ഥാനെയാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു. പാകിസ്ഥാൻ വനിതകൾ ഉയർത്തിയ 100 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 11.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

അർധസെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ വിജയത്തിന്‍റെ ശിൽപി. 42 പന്തിൽ എട്ടു ബൗണ്ടറികളുടെയും മൂന്നു സിക്സറുകളുടെയും അകമ്പടിയോടെ 63 റൺസുമായി സ്മൃതി പുറത്താകാതെ നിന്നു. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ ടീം ഓസ്ട്രേലിയയോട് തോറ്റിരുന്നു.

ടോസ് നേടിയ പാകിസ്ഥാൻ 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ മുനീബ അലി മാത്രമാണ് 32 റൺസ് നേടിയത്. ഇന്ത്യക്കായി രാധ യാദവും സ്നേഹ റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 18 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group