play-sharp-fill
കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിൽ

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ലോൺബോൾ ടീം കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.

മത്സരം 16-13 എന്ന സ്കോറിനാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലിൽ എത്തിയ ശേഷം ഇന്ത്യ ഈ ഇനത്തിൽ മെഡൽ ഉറപ്പിച്ചു. രൂപ റാണി, നയന്‍മോണി സൈകിയ, ലവ്‌ലി ചൗബേ, പിങ്കി സിങ് എന്നിവരങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.