
കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയം
ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ഇന്ത്യ വിജയിച്ചു. ആദ്യ റൗണ്ടിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഗ്രൂപ്പ് രണ്ടിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ഏകപക്ഷീയമായാണ് ജയിച്ചത്.
മനിക ബത്ര, ദിയ ചിത്തലെ, റീത്ത് ടെന്നീസണ്‍, ശ്രീജ അകുല എന്നിവരാണ് ഇന്ത്യൻ വനിതാ ടീമിലെ അംഗങ്ങൾ. വനിതാ ഡബിൾസിൽ ഇന്ത്യയുടെ റീത്ത് ടെന്നീസും ശ്രീജ അകുലയും ദക്ഷിണാഫ്രിക്കയുടെ ലൈല എഡ്വേർഡ്സിനെയും ഡാനിഷ പട്ടേലിനെയും തോൽപ്പിച്ചു. ആദ്യ മൂന്ന് സെറ്റുകളും അനായാസം ജയിച്ച ടീം 3-0ന് വിജയിച്ചു.
വനിതാ സിംഗിൾസ് വിഭാഗത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ താരം മനിക ബത്ര മുഷ്ഫിഖുർ കലാമിനെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് 11-5നും രണ്ടാം സെറ്റ് 11-3നും മൂന്നാം സെറ്റ് 11-2നും മനിക ബത്ര സ്വന്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News K
0