ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണമെന്ന് വീണ ജോര്‍ജ്: സ്വന്തം പാര്‍ട്ടിയോട് പറഞ്ഞിട്ട് ജനങ്ങളെ ഉപദേശിക്കാന്‍ മറുപടി; മന്ത്രിയുടെ  പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണമെന്ന് വീണ ജോര്‍ജ്: സ്വന്തം പാര്‍ട്ടിയോട് പറഞ്ഞിട്ട് ജനങ്ങളെ ഉപദേശിക്കാന്‍ മറുപടി; മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം.

സര്‍ക്കാര്‍ പരിപാടികള്‍ക്കും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെയാണ് പ്രധാന വിമര്‍ശനം ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മാസ്ക്, സോഷ്യല്‍ ഡിസ്റ്റന്‍സ് ഒന്നുമില്ലാതെ ഒരു തിരുവാതിര… നാണമില്ലേ…??? നിങ്ങള്‍ക്ക് ജനങ്ങളെ ഇങ്ങനെ വിഡ്ഢികള്‍ ആക്കാന്‍’ എന്ന് ഒരാള്‍ ആരോഗ്യമന്ത്രിക്ക് മറുപടിയായി കമന്റില്‍ കുറിച്ചു.

‘ഒരു 10 തിരുവാതിര കൂടി നടക്കട്ടെ മാഡം പഴി ചാരാന്‍ പ്രവാസികള്‍ ഉണ്ടല്ലോ.
അല്ലെങ്കില്‍ പത്തു സമ്മേളനം നടക്കട്ടെ കൊറോണ തന്നെ പോകും’. എന്ന് മറ്റൊരാള്‍ പറയുന്നു.

‘കൊറോണയെ കണ്ടം വഴി ഓടിക്കുന്ന തിരുവാതിര കളി ഇനിയും നടത്തണം മന്ത്രി സാറെ…വിവരം കെട്ട സര്‍ക്കാരും വിവരമില്ലാത്ത ആരോഗ്യ വകുപ്പും’. എന്നാണ് വേറൊരാളുടെ പരിഹാസം.

എസ്എഫ്ഐ പ്രവർത്തകൻ ധീരജിൻ്റെ ചിതയെരിയും മുൻപേ തലസ്ഥാനത്ത് തിരുവാതിര ആടി തകർത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യ മന്ത്രിക്കും കടുത്ത മറുപടി ലഭിച്ചിരിക്കുന്നത്.