പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു

Spread the love

സ്വന്തം ലേഖിക

പാലക്കാട്: തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു.

ഒറ്റപ്പാലം മീറ്റ്ന സ്വദേശി മണികണ്ഠന്‍ – വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ രശ്മിയാണ് (31) മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ അടുക്കള ഭാഗത്ത് പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഒറ്റപ്പാലം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടും ഏഴും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്.