കോക്ലിയർ ഇംപ്ലാൻ്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും നവംബർ 20ന്; മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോക്ലിയർ ഇംപ്ലാൻ്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും നവംബർ 20ന് കോട്ടയം ബിഷപ്പ് ജേക്കപ്പ് മെമ്മോറിയൽ ഹാളിൽ നടക്കും.

സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിയാക്സ് ജില്ലാ പ്രസിഡൻ്റ് ജോബി കല്ലുമട അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എംപി മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി എസ് ശരത്, സിയാക്സ് സംസ്ഥാന നേതാക്കൾ, രാഷ്ട്രീയ- സാമുഹിക സംസ്ക്കാരിക നായകർ പങ്കെടുക്കും.