
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തില്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്സിങ് എജുക്കേഷനും നഴ്സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോള്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമര്‍ശനമുയര്‍ന്നു. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. പരിപാടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടായത്.
മെഡിക്കല്‍ കോളേജ് പോലുള്ള സ്ഥാപനത്തില്‍ പാമ്പുപിടുത്തത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്നും വിദഗ്ധര്‍ പറയുന്നു.
നിയമവിരുദ്ധമായ കാര്യമാണ് വാവ സുരേഷ് ചെയ്യുന്നതെന്നും അശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ കുപ്രസിദ്ധ നേടിയ വ്യക്തിയാണ് ഇദ്ദേഹമെന്നും വിമര്‍ശനമുയര്‍ന്നു.
മന്ത്രിമാര്‍ അടക്കം വാവ സുരേഷിന്റെ രീതിയെ വിമര്‍ശിച്ചിരുന്നു. നിരവധി തവണ ഇയാള്‍ക്ക് കടിയേറ്റിട്ടുണ്ട്. ഏറെ ദിവസത്തെ ചികിത്സക്ക് ശേഷമാണ് കഴിഞ്ഞ തവണ ഇയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.