play-sharp-fill
എന്നാൽ പിന്നെയൊന്ന് നീന്തി തുടിച്ചേക്കാം….! കാലിത്തൊഴുത്തിനും ലിഫ്റ്റിനും പിന്നാലെ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുള നവീകരണത്തിന്റെ ചെലവും പുറത്ത്; ഖജനാവില്‍ നിന്ന് പൊടിച്ചത് 31.92 ലക്ഷ രൂപ

എന്നാൽ പിന്നെയൊന്ന് നീന്തി തുടിച്ചേക്കാം….! കാലിത്തൊഴുത്തിനും ലിഫ്റ്റിനും പിന്നാലെ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുള നവീകരണത്തിന്റെ ചെലവും പുറത്ത്; ഖജനാവില്‍ നിന്ന് പൊടിച്ചത് 31.92 ലക്ഷ രൂപ

സ്വന്തം ലേഖിക

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നീന്തല്‍ക്കുളം നവീകരിക്കുന്നതിനായി ചെലവഴിച്ചത് 31.92 ലക്ഷം രൂപ.

കെ പി സി സി സെക്രട്ടറി അഡ്വ. സി ആര്‍ പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 മേയ് മുതല്‍ നീന്തല്‍ക്കുളത്തിനായി ചെലവഴിച്ച തുകയാണിത്. നീന്തല്‍ക്കുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും റൂഫിന്റെ ട്രസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433രൂപയും ചെലവഴിച്ചു.

വാര്‍ഷിക നവീകരണത്തിനായി ആറ് ലക്ഷത്തോളം രൂപയും അനുവദിച്ചിട്ടുണ്ട്. നേരത്തെ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കാനും കാലിത്തൊഴുത്ത് നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ലിഫ്റ്റിന് കാല്‍ക്കോടി രൂപ അനുവദിച്ചത് വിവാദമായിരുന്നു.
കഴിഞ്ഞ ജൂണില്‍ കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ 42.90 ലക്ഷം രൂപയാണ് അനുവദിച്ചത്.