ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്
സ്വന്തം ലേഖിക
എറണാകുളം: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു.
സിവിക്കിന്റെ മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് പരാതിക്കാരി നല്‍കിയ അപ്പീലിലാണ് നോട്ടീസ്. കീഴ്കോടതി ഉത്തരവിലെ നിയമവിരുദ്ധ പരാമര്‍ശം നീക്കണമെന്നും ആവശ്യം പരാതിക്കാരി ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാമത്തെ കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും. വസ്ത്രധാരണം സംബന്ധിച്ച കീഴ്കോടതി പരാമര്‍ശം ഭരണഘടനാ വിരുദ്ധമെന്നാണ് അപ്പീലില്‍ പ്രോസിക്യൂഷന്‍ പറയുന്നു.
പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്കോടതി ഉത്തരവെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രന്‍ ലൈംഗിക പീഡനം നടത്തിയത് എന്ന് പരാതിക്കാരി ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ ഈ മൊഴി വിശ്വസനീയമല്ലെന്ന അഡീഷണല്‍ സെഷന്‍സ് കോടതി പരമാര്‍ശം തെറ്റാണെന്നും അതിജീവിത കോടതിയെ അറിയിച്ചു.