
സ്വന്തം ലേഖിക
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ കീഴ്ക്കാവിന് സമീപം ക്ഷേത്രമതില്‍ തകര്‍ന്നുവീണു.
ചൊവ്വാഴ്ച രാവിലെ 7.30നാണ് മതില്‍ പൂര്‍ണമായും ഇടിഞ്ഞുവീണത്. 400 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസ്രോതസ്സാണ് കിഴുക്കാവിന് ചോറ്റാനിക്കര ദേവീക്ഷേത്ര സമീപത്തെ ആറാട്ടുകുളം. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് മതിലിന് സമീപം കുളത്തിന്റെ വശമാണ് ഇടിഞ്ഞുവീണത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിന്റെ വെള്ളത്തിനടിയിലെ ഭാഗം രണ്ടുദിവസം മുൻപ് ഇടിഞ്ഞുതുടങ്ങിയത് ദേവസ്വം അധികൃതരുടെയും ഭക്തജനങ്ങളുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അധികൃതര്‍ സുരക്ഷയ്ക്കായി കുളത്തിന് സമീപം ബാരിക്കേഡ് നിര്‍മിച്ച് പ്രവേശം നിയന്ത്രിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്കു മുൻപ് നവീകരണം നടത്തിയ കല്‍ക്കെട്ട് ഇടിഞ്ഞുവീണത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണെന്നാണ് നിഗമനം. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വന്നതിനാല്‍ എന്‍ജിനീയര്‍മാരും ജോലിക്കാരും എത്താത്തതിനാലാണ് കുളത്തിന്റെ വശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വൈകിയതെന്ന് മാനേജര്‍ അറിയിച്ചു.