
ചിങ്ങവനം പരുത്തുംപാറയിൽ നിന്ന് കാണാതായയാൾ മരിച്ചു; റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥനെ പുരയിടത്തിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സ്വന്തം ലേഖിക
ചിങ്ങവനം: പരുത്തുംപാറയിൽ കാണാതായ റിട്ട. സർക്കാരുദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.
പരുത്തുംപാറ കുഴിയാത്ത് കണിയാംപറമ്പിൽ കെ എ ഫിലിപ്പി (കുഞ്ഞുമോൻ- 57) നെയാണ് പുരയിടത്തിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ്. അധ്യാപികയായ ഭാര്യ വൈകിട്ട് സ്കൂളിൽ നിന്നും എത്തിയപ്പോൾ കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് രാത്രി 8 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.
Third Eye News Live
0