പതിനാറുകാരിക്ക് വിവാഹം; മാതാപിതാക്കൾ അലപ്പുഴയിൽ അറസ്റ്റിൽ

പതിനാറുകാരിക്ക് വിവാഹം; മാതാപിതാക്കൾ അലപ്പുഴയിൽ അറസ്റ്റിൽ

സ്വന്തം ലേഖിക

ആലപ്പുഴ: പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ വധുവിന്റേയും വരന്റേയും മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ പൂച്ചാക്കലിലാണ് സംഭവം. വിവാഹത്തിന് നേതൃത്വം നല്‍കിയ പെണ്‍കുട്ടിയുടെ അച്ഛനേയും വരന്റെ അമ്മയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസം മുന്‍പായിരുന്നു തമിഴ്നാട് സ്വദേശിയുടേയും പെണ്‍കുട്ടിയുടേയും വിവാഹം നടന്നത്. തുടര്‍ന്ന് ഇവര്‍ തമിഴ്നാട്ടിലേക്ക് പോയി.

സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പൂച്ചാക്കല്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പാണാവള്ളിയില്‍ നിന്നു പെണ്‍കുട്ടിയുടെ പിതാവിനെയും തമിഴ്നാട്ടില്‍ നിന്നു വരന്റെ മാതാവിനെയും അറസ്റ്റ് ചെയ്തു.

യുവാവിനേയും പെണ്‍കുട്ടിയേയും അന്വേഷിച്ച്‌ പോലീസ് തമിഴ്നാട്ടില്‍ എത്തിയെങ്കില്‍ ഇവര്‍ അപ്പോഴേക്കും അവിടെ നിന്നും മുങ്ങിയിരുന്നു.
ഇരുവരേയും നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പൂച്ചാക്കല്‍ സിഐ എം അജയമോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.