
സ്വന്തം ലേഖിക
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ അനാവശ്യമായി വഴിയില്‍ തടയരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയതായി ഡിജിപി അനില്‍കാന്ത്.
കറുത്ത മാസ്‍ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരില്‍ വിലക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും ഡിജിപി പറഞ്ഞു. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐജിമാര്‍, റേഞ്ച് ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിതായും അനില്‍കാന്ത് അറിയിച്ചു.
ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡിജിപി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ചില പ്രത്യേക തരം വസ്ത്രങ്ങള്‍ പാടില്ലെന്ന നിര്‍ദേശമുണ്ടെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയാണ്. ചില നിക്ഷിപ്തതാത്പര്യക്കാരാണ് പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതിന്റെ ഭാഗമായാണ് കറുത്ത മാസ്‌കും വസ്ത്രവും തടയുന്നു എന്ന പ്രചാരണമെന്നും കണ്ണൂരില്‍ നടക്കുന്ന ഗ്രന്ഥശാല പ്രവര്‍ത്തക സംസ്ഥാന സംഗമത്തില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.