
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: ദേശീയപാതയോരത്ത് തള്ളിയ മൃഗങ്ങളുടെ മാംസാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് മാതൃകയായി പൊന്‍കുന്നം പോലീസ്.
കൊല്ലം-തേനി ദേശീയപാതയില്‍ ചേപ്പുംപാറ വളവില്‍ കഴിഞ്ഞ ദിവസം തള്ളിയ മാംസാവശിഷ്ടങ്ങളാണ് പൊന്‍കുന്നം പോലീസ് നീക്കം ചെയ്തത്.
മാലിന്യങ്ങളുടെ ദുര്‍ഗന്ധം മൂലം ജനങ്ങള്‍ ഏറെ ദുരിതത്തിലായതോടെ കാഞ്ഞിരപ്പള്ളി വയലറ്റ് ബ്യൂട്ടിപാര്‍ലര്‍ ഉടമ ജോജി ജോസഫ് പൊന്‍കുന്നം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് മാംസാവശിഷ്ടങ്ങള്‍ മൂടി.
രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
എസ്ഐ നിസാര്‍, എസ്പിഒ സതീഷ്, സിപിഒ കിരണ്‍ എസ്. കര്‍ത്ത എന്നിവര്‍ നേതൃത്വം നല്കി.