ചങ്ങനാശ്ശേരിയിൽ ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ
ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.

ചങ്ങനാശ്ശേരി വാഴപ്പള്ളി മഞ്ചേരിക്കളം വീട്ടിൽ എം.വി. വർഗീസ് മകൻ സാജു വർഗീസ് (49) നെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് രണ്ടുപേരും മാറി താമസിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ കോടതിയിൽ നിന്നും ഡൊമസ്റ്റിക് വയലൻസ് ആക്റ്റ് പ്രകാരം പ്രൊട്ടക്ഷൻ ഉത്തരവ് വാങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാര്യ താന്‍ താമസിക്കുന്നിടത്തേക്ക് വീട്ടുപകരണങ്ങൾ കയറ്റിക്കൊണ്ടു പോകാൻ എത്തുകയും ഇതറിഞ്ഞ സാജു വർഗീസ് വീട്ടിലെത്തി ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഭാര്യയേയും പിക്കപ്പ് വാന്‍ ഡ്രൈവറെയും മർദ്ദിക്കുകയായിരുന്നു.

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.