ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിന് പുതിയ കെട്ടിടം ഒരുങ്ങുന്നു; 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ
സ്വന്തം ലേഖിക
ചങ്ങനാശേരി: ഡിവൈഎസ്പി ഓഫീസിന് ഉടൻ തന്നെ പുതിയ കെട്ടിടം ഒരുങ്ങും.
പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1800 ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഭാവിയില്‍ രണ്ടു നിലകള്‍കൂടി കൂട്ടിച്ചേര്ക്കത്തക്കവണ്ണമാണ് ഫൗണ്ടേഷന് ചെയ്യുന്നത്. ഡിവൈഎസ്പി റൂം, റിസപ്ഷന്, ശൗചാലയങ്ങള്‍, റെക്കോര്‍ഡ്സ് റൂം, വിശ്രമിക്കാനുള്ള സ്ഥലം, കമ്പ്യൂട്ടര്‍ റൂം, കാര്‍പോര്‍ച്ച്, വരാന്ത തുടങ്ങിയവയായിരിക്കും കെട്ടിടത്തിലെ സൗകര്യങ്ങള്‍.
ആറുമാസത്തിനുള്ളില്‍ നിര് മാണം പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചങ്ങനാശേരിയില്‍ പോലീസ് കോംപ്ലക്സ് നിര്‍മിക്കുവാനുള്ള നാലുകോടി രൂപയുടെ ഭരണാനുമതിയുടനെ ലഭ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.