video
play-sharp-fill

ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​ത്തി​​ലെ കൈയേറ്റം ഒ​​ഴി​​പ്പി​​ക്ക​​ല്‍ തു​​ട​​ങ്ങി; കോട്ടയം നഗരത്തിൽ വ്യാപക കൈയേറ്റം നടന്നിട്ടും നഗരസഭയ്ക്ക് കുലുക്കമില്ല; കൈയേറ്റം ഒഴിപ്പിക്കാൻ  ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടും കൈക്കൂലി വാങ്ങി ഫയൽ മുക്കി നഗരസഭ അധികൃതർ

ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​ത്തി​​ലെ കൈയേറ്റം ഒ​​ഴി​​പ്പി​​ക്ക​​ല്‍ തു​​ട​​ങ്ങി; കോട്ടയം നഗരത്തിൽ വ്യാപക കൈയേറ്റം നടന്നിട്ടും നഗരസഭയ്ക്ക് കുലുക്കമില്ല; കൈയേറ്റം ഒഴിപ്പിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടും കൈക്കൂലി വാങ്ങി ഫയൽ മുക്കി നഗരസഭ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​ത്തി​​ലെ അ​​ന​​ധി​​കൃ​​ത ക​​യ്യേ​​റ്റം ഒ​​ഴി​​പ്പി​​ക്ക​​ല്‍ തു​​ട​​ങ്ങി.

ന​​ഗ​​ര​​സ​​ഭ​​യും പൊലീ​​സും ചേ​​ര്‍​​ന്നാ​​ണ് ന​​ട​​പ​​ടി ആ​​രം​​ഭി​​ച്ച​​ത്. ഒ​​ന്നാം ന​​മ്പര്‍ ബ​​സ്‌​സ്റ്റാ​​ന്‍​​ഡ്, പെ​​രു​​ന്ന ബ​​സ്‌​സ്റ്റാ​​ന്‍​​ഡ്, കാ​​വാ​​ലം ബ​​സാ​​ര്‍ റോ​​ഡ്, പി.​​പി. ജോ​​സ് റോ​​ഡ്, മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യം റോ​​ഡ് ഭാ​​ഗ​​ങ്ങ​​ളി​​ലെ ക​​യ്യേ​​റ്റ​​ങ്ങ​​ളാ​​ണ് ഒ​​ഴി​​പ്പി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന​​ഗ​​ര​​സ​​ഭാ സെ​​ക്ര​​ട്ട​​റി​​യു​​ടെ നി​​ര്‍​​ദേ​​ശ​പ്ര​​കാ​​രം ച​​ങ്ങ​​നാ​​ശേ​​രി എ​​സ്‌എ​​ച്ച്ഒ റി​​ച്ചാ​​ര്‍​​ഡ് വ​​ര്‍​​ഗീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പൊലീ​​സും ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രും ചേ​​ര്‍​​ന്നാ​​ണ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.
ന​​ഗ​​ര​​ത്തി​​ലെ അ​​ന​​ധി​​കൃ​​ത ക​​യ്യേ​​റ്റ​​ങ്ങ​​ള്‍​​ക്കെ​​തി​​രെ വ്യാ​​പ​​ക​​മാ​​യ പ​​രാ​​തി ഉ​​യ​​ര്‍​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഒ​​ഴി​​പ്പി​​ക്ക​​ല്‍ ന​​ട​​പ​​ടി​​യെ​​ന്നും ഇ​​തു​തു​​ട​​രു​​മെ​​ന്നും ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​രും പൊലീ​​സും പ​​റ​​ഞ്ഞു.

എന്നാൽ കോട്ടയം ടിബി റോഡിലെ കൈയേറ്റം ഒഴിപ്പിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഒരു വർഷമാകാറായിട്ടും കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിൽ ചെറുവിരലനക്കാൻ കോട്ടയം നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.

കൈയേറ്റം ഒഴിപ്പിക്കേണ്ട അധികൃതർ കൈക്കൂലി വാങ്ങി ഫയൽ മുക്കിയ തായാണ് വ്യക്തമാകുന്നത്. സമാനമായ രീതിയിൽ കോട്ടയത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് കൈയേറ്റം വ്യാപമാകമായി കൊണ്ടിരിക്കുന്നത്. നഗരസഭയുടെ വസ്തു കൈയേറി വ്യാപാര സ്ഥാപനങ്ങൾ കെട്ടിപൊക്കിയിട്ടും ചെറുവിരലനക്കാൻ നഗരസഭ അധികൃതർക്ക് കഴിയുന്നില്ല.