ചങ്ങനാശ്ശേരിയിൽ സ്കൂട്ടറിൽ എത്തി വയോധികയുടെ മാല മോഷ്ടിച്ചു; പ്രതി പൊലീസ് പിടിയിൽ; പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകി ജില്ലാ പൊലീസ് മേധാവി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചങ്ങനാശ്ശേരി: സ്കൂട്ടറിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന ആള്‍ പിടിയില്‍.

ശങ്കരമംഗലം ഭാഗത്ത് പുത്തേട്ടുകളത്തിൽ വീട്ടിൽ പുഷ്ക്കരൻ മകൻ പ്രിയൻ (28) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി കുരിശുംമൂട് ഭാഗത്ത് വച്ച് ഇടവഴിയിലൂടെ ജോലികഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയുടെ മാലയാണ് സ്കൂട്ടറിൽ എത്തി ഇയാൾ പൊട്ടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണത്തിനുശേഷം കടന്നു കളഞ്ഞ പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകള്‍ക്കകം തന്നെ പിടികൂടുകയായിരുന്നു.

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഷാം,തോമസ്‌ സ്റ്റാന്‍ലി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകി ജില്ലാ പൊലീസ് മേധാവി.