ചങ്ങനാശേരി പാലാത്രച്ചിറ ഭാഗത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം കുരിശുംമൂട് മുന്തിരിക്കവലയിലുള്ള വര്‍ക്ക്‌ഷോപ്പ് ഉടമയുടേതെന്ന് സ്ഥിരീകരിച്ചു;ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു;ഒരു മാസമായി ഇയാളെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു

Spread the love

ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസ് റോഡിനു സമീപം പാലാത്രച്ചിറ ഭാഗത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം കുരിശുംമൂട് മുന്തിരിക്കവലയിലുള്ള വര്‍ക്ക്‌ഷോപ്പ് ഉടമയുടേതെന്ന് പോലീസ്.
തണ്ടപ്ര വീട്ടില്‍ പോള്‍ വര്‍ഗീസിന്‍റേ(51)താണ് അസ്ഥികൂടമെന്നു പോലീസ് പറഞ്ഞു.

video
play-sharp-fill

ഇയാളെ കാണാനില്ലെന്നു കാണിച്ച്‌ ഒരു മാസം മുമ്ബ് ഇയാളുടെ ഭാര്യ നല്‍കിയ പരാതി പോലീസ് അന്വേഷിച്ചു വരികയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം ചങ്ങനാശേരി ബൈപാസ് അരികില്‍ പാലാത്ര ഭാഗത്തെ പുരയിടത്തിലൂടെ നടന്നുപോയ ചിലരാണ് അസ്ഥികൂടം കണ്ടെത്തിയത്.

സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചതാണെന്നും തൂങ്ങി മരിക്കാനുപയോഗിച്ച ഷാള്‍ മരത്തില്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ഇയാളുടെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍നിന്നു മൊബൈല്‍ഫോണും പഴ്‌സും സമീപത്തുനിന്നും ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും ബന്ധുക്കളും പോളിന്‍റേതാണ് ഇവയെന്നു തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ഇയാള്‍ സഞ്ചരിച്ചതെന്നു കരുതുന്ന ഒരു ബൈക്കും ഈ ഭാഗത്തുനിന്നു കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി എസ്‌എച്ച്‌ഒ റിച്ചാര്‍ഡ് വര്‍ഗീസിന്‍റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം. അസ്ഥികളുടെ അവശിഷ്ടം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചതായും മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു കൈമാറിയതായും എസ്‌എച്ച്‌ഒ പറഞ്ഞു