
സ്വന്തം ലേഖിക
കൊച്ചി: തെങ്ങ് കയറി കരിക്കിടുന്ന ചാക്കോച്ചന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇതിനോടകം തന്നെ ആരാധകരെല്ലാം ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.’കരിക്ക് ഷേയ്ക്ക് കുടിക്കാന്‍ മോഹം. ഒന്നും നോക്കിയില്ല. ഉടന്‍ തന്നെ തെങ്ങ് കയറി കരിക്കിട്ടു ഷേയ്ക്ക് അടിച്ച് ഉണ്ടാക്കി കുടിച്ചു.”

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെങ്ങ് കയറി കരിക്കിടുന്നതിന്റെയും ഷേയ്ക്ക് കുടിക്കുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചതിനൊപ്പം ചാക്കോച്ചന് കുറിച്ചു.
‘ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കരുത്. പരിശ്രമിച്ച് അപ്പോള്‍ത്തന്നെ സാധിക്കണമെന്നും ചാക്കോച്ചന് കുറിച്ചു.
ഹോളിഡേ ഫണ്‍ എന്ന ഹാഷ് ടാഗോടെയാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. കയറുന്നത് തെങ്ങില്‍ തന്നെയാണോ എന്നാണ് പോസ്റ്റിനടിയിലെ കമന്റുകള്‍.
അതേസമയം കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തില്‍ എത്തിയ പട മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. ചെറുവത്തൂരില്‍ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം.



