video
play-sharp-fill
കള്ളനെ പിടിക്കാൻ സി സി ടി വി വെച്ചു, ദൃശ്യം പരിശോധിച്ച യുവതി ഞെട്ടി.

കള്ളനെ പിടിക്കാൻ സി സി ടി വി വെച്ചു, ദൃശ്യം പരിശോധിച്ച യുവതി ഞെട്ടി.

സ്വന്തം ലേഖകൻ

രാത്രി കാലങ്ങളിൽ വീട്ടിൽ ആരോ വരുന്നതായി വീട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അത് മോഷ്ടാവാണെന്നുളള ധാരണയാണ് സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടതോടെ പൊളിഞ്ഞത്. നഗ്നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ആളെയാണ് വീഡിയോയിൽ കണ്ടത്. അടുത്തിടെ പ്രദേശത്ത് കള്ളന്മാരുടെ ശല്യം ഉണ്ടായതും വാർത്തകളിലും മറ്റും കള്ളന്മാരുടെ അക്രമത്തെക്കുറിച്ച് വാർത്തകൾ വന്നതും മൂലം അമ്മയും മകളും മാത്രം താമസിക്കുന്ന വീടിന്റെ സുരക്ഷയ്ക്കായാണ് സിസിടിവി ഘടിപ്പിച്ചത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ നാൽപത് വയസ് പ്രായം വരുന്ന പുരുഷനാണ് സിസിടിവിയിൽ പതിഞ്ഞത്. എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം ഇയാളുടെ വേഷം ഒരു മുണ്ട് മാത്രമായി കുറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇരുനില വീട്ടിൽ ആദ്യം കിടപ്പുമുറികളുടെ ജനാലകൾക്ക് അരികിലും പിന്നീട് ബാത്ത്റൂമിന് സമീപവും ഇയാൾ എത്തിയതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അശ്വിനി ശേഖർ പറയുന്നു. എന്നാൽ ഇയാൾ ഏത് ഭാഗത്ത് നിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ദൃശ്യങ്ങളിൽ വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പരിസരപ്രദേശത്തുള്ളവർ ആരെങ്കിലുമാണോയെന്ന് വ്യക്തമല്ലെന്ന് അശ്വിനി ശേഖർ പറയുന്നു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കുടുംബത്തിലെ മൂത്ത മകൾ അശ്വിനി ശേഖർ പങ്കുവച്ച ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്ത് അറിയുന്നത്. രണ്ടാം നിലയിലെ ബാത്ത്റൂമിന് പുറത്ത് ആരോ ഉണ്ടെന്ന സംശയം തോന്നിയ സഹോദരി സിസിടിവി പരിശോധിച്ചപ്പോൾ നഗ്നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ഇയാളെ കാണുകയും ചെയ്തതോടെയാണ് അയൽക്കാരെയും പൊലീസിനെയും വിളിച്ചത്. ഗേറ്റ് പൂട്ടിയിരുന്നതിനാൽ അയൽക്കാർ അകത്ത് എത്തുമ്പോഴേക്കും ഇയാൾ കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഇതിന് മുമ്പ് പല തവണ ഇരുട്ട് പരക്കുന്നതോടെ ഇയാൾ വീടിന് സമീപം എത്തിയത് ശ്രദ്ധയിൽ പെടുന്നത്.