മൈ സൂപ്പർ ഹീറോ ചിത്രികരണം പൂർത്തിയായി
അജയ് തുണ്ടത്തിൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുൾപ്പടെ നാല്പതിലേറെ പുരസക്കാരങ്ങൾ നേടിയ മനുഷ്യൻ എന്ന ഹ്രസ്വ ചിത്രത്തിനു ശേഷം ഗിരീശൻ ചാക്ക നിർമ്മിച്ച്, മുന്നണിയിലും പിന്നണിയിലും കുട്ടികളുടെ സാന്നിധ്യവും പങ്കാളിത്തവുമായെത്തുന്ന ഹ്രസ്വചിത്രമാണ് “മൈ സൂപ്പർ ഹീറോ”. ആർട്ടിഫിഷ്യൽ സൂപ്പർ ഹീറോസിനു പിന്നാലെ പോകുന്ന ഇന്നത്തെ കുട്ടികൾക്ക്, ജീവിതത്തിൽ ഒരിക്കലും തന്നെക്കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും ചിന്തിക്കാതെ സ്വന്തം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവൻ പോലും വെടിയാൻ തയ്യാറാകുന്ന സൂപ്പർ ഹീറോയായ ഇന്ത്യൻ മിലിട്ടറിയെ കുറിച്ച് ബോധ്യപ്പെടുത്തുന്നതാണീ ചിത്രം . ഏത് പ്രതികൂല സാഹചര്യത്തിലും മനസ്സിടറാതെ […]