നടൻ ജയം രവി പേര് മാറ്റി. ഇനി മുതൽ ‘രവി മോഹൻ’ ; തന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നു നിൽക്കുന്ന പുതിയ അധ്യായത്തിനു തുടക്കമെന്ന് താരം
ചെന്നൈ: തമിഴ് നടൻ ജയം രവി പേര് മാറ്റി. ഇനി മുതൽ ‘രവി മോഹൻ’ എന്നായിരിക്കും തന്റെ പേരെന്നു താരം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ആരാധകർക്ക് രവി എന്നു വിളിക്കാം. തന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നു നിൽക്കുന്ന പുതിയ അധ്യായത്തിനു തുടക്കമാണിതെന്നു കുറിപ്പിൽ വ്യക്തമാക്കുന്നു. തമിഴ് സിനിമയിൽ സജീവമായി നിൽക്കുന്ന താരം രണ്ട് പതിറ്റാണ്ടിനു ശേഷമാണ് പേരു മാറ്റുന്നത്. നായകനായി അരങ്ങേറിയ ‘ജയം’ എന്ന സിനിമയുടെ വിജയത്തിനു ശേഷമാണ് താരം ജയം രവി എന്നറിയപ്പെടാൻ തുടങ്ങിയത്. ആരാധകർക്ക് പുതുവത്സര, പൊങ്കൽ ആശംസകൾ നേർന്നാണ് പേര് […]