
സ്വന്തം ലേഖിക
തിരുവനന്തപുരം: കഴിഞ്ഞ ജനുവരിയില്‍ ടാറ്റയുടെ ഹാരിയര്‍ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്തത്.
എന്നാല്‍ ഡിജിപി അനില്‍കാന്ത് തന്നെ നേരിട്ട് ഇടപ്പെട്ടാണ് ഹാരിയര്‍ മാറ്റി പകരം 33 ലക്ഷം രൂപ വില വരുന്ന കിയ കാര്‍ണിവല്‍ വാങ്ങാന്‍ തീരുമാനമെടുത്തത്.
സുരക്ഷാ താത്പര്യം തന്നെയാണ് ഹാരിയറിനെകാളും കാര്‍ണിവലിന് നറുക്ക് വീഴാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെ ഇന്ത്യന്‍ നിരത്തുകളില്‍ എം പി വി അഥവാ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ ശ്രേണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ടൊയോട്ടയുടെ ഇന്നോവ തന്നെയാണ്. എന്നാല്‍ ഇന്നോവയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് കിയയുടെ കാര്‍ണിവല്‍ എത്തുന്നത്.
യഥാര്‍ത്ഥത്തില്‍ ഇന്നോവയുടെ ക്ളാസിനും കുറച്ച് ഉയര്‍ന്ന് ശ്രേണിയിലാണ് കാര്‍ണിവലിന്റെ സ്ഥാനം. അതായത് കാര്‍ണിവലിന്റെ ക്ളാസില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിലവില്‍ വേറെ വാഹനങ്ങളൊന്നുമില്ല.
ഓസ്ട്രേലിയയുടെ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടിയ ശേഷമാണ് കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിലും കൊളീഷന്‍ അവോയിഡന്‍സ് അസസ്മെന്റിലും മികച്ച റേറ്റിംഗ് ആണ് കാര്‍ണിവല്‍ സ്വന്തമാക്കിയത്. ഇതിന് പുറമേ യാത്രക്കാരുടെ സുരക്ഷാ കാര്യങ്ങളില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളുടെ മികവാണ് കാര്‍ണിവലിനെ മികച്ചതാക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ മികച്ച റേറ്റിംഗ് സ്വന്തമാക്കിയ കാര്‍ണിവല്‍, സൈഡ് ഇംപാക്‌ട് ടെസ്റ്റിലും (വശങ്ങളില്‍ നിന്നുള്ള ആഘാതം) ഫ്രണ്ടല്‍ ഇംപാക്‌ട് ടെസ്റ്റിലും (മുന്‍ ഭാഗത്ത് നിന്നുള്ള ആഘാതം) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഐ.എസ്.ഒ. ഫിക്‌സ് ആങ്കര്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ആക്ടീവ് ലെയ്ന്‍ കീപ്പിംഗ്, ഹെഡ്-പ്രൊട്ടക്ടിംഗ് എയര്‍ബാഗ്, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും വാഹനത്തിന്റെ സുരക്ഷ ഉയര്‍ത്തുന്ന സംവിധാനങ്ങളാണ്.
മൂന്ന് നിറങ്ങളിലാണ് കിയ എത്തുന്നത്. വെള്ള. സില്‍വര്‍, കറുപ്പ് എന്നീ നിറങ്ങളാണ് ഇവ. ഇതില്‍ കറുത്ത നിറമാകാം മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള വാഹനത്തിന്റെ നിറം.
ഏഴ്, എട്ട്, ഒന്‍പത് എന്നിങ്ങനെ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് സീറ്റുകള്‍ ക്രമീകരിക്കാം. BS6 മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കുന്ന 2.2-ലിറ്റര്‍ നാല്-സിലിണ്ടര്‍ സിആര്‍ഡിഐ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ ആണ് കാര്‍ണിവലിന്‍റെ ഹൃദയം. ഈ വാഹനത്തിന്റെ പെട്രോള്‍ മോഡല്‍ കിയ ഇറക്കുന്നില്ല. 200 എച്ച്‌പി പവറും, 440 എന്‍എം ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കുന്നു.
8-സ്പീഡ് സ്പോര്‍ട്സ്മാറ്റിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍.