കഞ്ചാവ് കേസിൽ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; മുണ്ടക്കയം സ്വദേശി പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുണ്ടക്കയം: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മുണ്ടക്കയം കല്ലേപാലം ഭാഗത്ത് കളിയിക്കൽ വീട്ടിൽ സുരേഷ് മകൻ സുധീഷ് (22) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കേസിൽ പ്രതിയായതിനെ തുടർന്ന് മുണ്ടക്കയം പോലീസ് പിടികൂടുകയും, പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്ക് മുണ്ടക്കയം സ്റ്റേഷനില്‍ മറ്റു കേസുകളും നിലവിലുണ്ട് .

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാര്‍ എ , സി.പി.ഓ മാരായ ജയചന്ദ്രന്‍ കെ. കെ, സുനിത കെ.ജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.