ബസിൽ വെച്ച് ‌പോക്കറ്റടിക്കാൻ ശ്രമം; നാട്ടുകാർ പൊക്കിയതോടെ പുറത്തേക്ക് ചാടി നാടോടി സ്ത്രീ; പിന്നീട് സംഭവിച്ചത്….!

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: ബസിലെ ‌പോക്കറ്റടി ശ്രമം കയ്യോടെ പൊക്കിയതോടെ ബസിന് പുറത്തേക്ക് ചാടി നാടോടി സ്ത്രീ.

കോട്ടക്കല്‍ സ്വാഗതമാട്ടാണ് സംഭവം നടന്നത്. കോട്ടക്കല്‍-വളാഞ്ചേരി റൂട്ടിലോടുന്ന ബസിലാണ് പോക്കറ്റടി ശ്രമമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്കറ്റടി ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ബഹളം വെച്ചതോടെ യുവതി ബസില്‍ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പാതയോരത്ത് കിടക്കുന്ന സ്ത്രീയെയാണ് കണ്ടത്. ഇവര്‍ കിണഞ്ഞു ശ്രമിച്ചിട്ടും യുവതി കിടപ്പോട് കിടപ്പ് തന്നെ.

തുടര്‍ന്ന് പോലീസെത്തി. തുടര്‍ന്നും യുവതിയെ റോഡില്‍ നിന്നും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതിനും വഴങ്ങാതിരുന്ന സ്ത്രീയെ ഒടുവില്‍ ആംബുലന്‍സ് എത്തിച്ച്‌ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയിരുന്നു.

യുവതിക്ക് പരിക്കുകളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.