play-sharp-fill
ബസിന് മുകളിലായാലും ടിക്കറ്റ് എടുത്തിട്ട് പോയാൽ മതി; മുകളില്‍ കയറിയ യാത്രക്കാരുടെ പിറകെ കയറി ടിക്കറ്റെടുപ്പിച്ച്‌ കണ്ടക്‌ടര്‍

ബസിന് മുകളിലായാലും ടിക്കറ്റ് എടുത്തിട്ട് പോയാൽ മതി; മുകളില്‍ കയറിയ യാത്രക്കാരുടെ പിറകെ കയറി ടിക്കറ്റെടുപ്പിച്ച്‌ കണ്ടക്‌ടര്‍

സ്വന്തം ലേഖകൻ

പാലക്കാട്: ബസിന് മുകളില്‍ കയറി സഞ്ചരിച്ച യാത്രക്കാര്‍ക്ക് മുകളില്‍ കയറി ടിക്കറ്റ് നല്‍കിയ ഒരു കണ്ടക്ടറുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


പാലക്കാടാണ് സംഭവം നടന്നത്. സ്വകാര്യ ബസിനുള്ളിലെ തിരക്ക് അതിരുകടന്നപ്പോഴാണ് യാത്രക്കാര്‍ മുകളിലേക്ക് കയറിയത്. ഇവര്‍ ടിക്കറ്റെടുത്തിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് കണ്ടക്‌ടറും പിന്നാലെ കയറി എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കിയത്. നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

അതേസമയം അപകടകരമായ രീതിയിലായിരുന്നു യാത്രക്കാരുടെ സഞ്ചാരം. കണ്ടക്ടര്‍ മുകളില്‍ നിന്നു ടിക്കറ്റ് നല്‍കുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങുന്നതും വീഡിയോയില്‍ കാണാം.