video
play-sharp-fill

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ മർദ്ദിച്ചു; തടയാൻ ശ്രമിച്ച ഭാര്യാ സഹോദരനെ കുത്തി പരിക്കേൽപ്പിച്ചു; ചേർത്തല സ്വദേശി മണിമല പോലീസിൻ്റെ പിടിയിൽ

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ മർദ്ദിച്ചു; തടയാൻ ശ്രമിച്ച ഭാര്യാ സഹോദരനെ കുത്തി പരിക്കേൽപ്പിച്ചു; ചേർത്തല സ്വദേശി മണിമല പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഭാര്യാ സഹോദരനെ ആക്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചേർത്തല തണ്ണീർമുക്കം ഭാഗത്ത് വള്ളിപ്പാട്ട്ചിറ വീട്ടിൽജോര്‍ജ് മകൻ ജിജോ (40) യെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ തന്റെ ഭാര്യയുടെ സഹോദരനായ ജിബിനെയാണ്‌ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ജിജോയും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞദിവസം രാത്രിയിൽ ജിജോയും ഭാര്യയും തമ്മിൽ വഴക്കുണ്ടാവുകയും, വഴക്കിനിടയിൽ ജിജോ ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് ജിബിൻ തടയാൻ ശ്രമിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ജിജോ ജിബിനെ ചീത്ത വിളിക്കുകയും കത്രിക കൊണ്ട് കുത്തുകയുമായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണിമല പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ മാരായ വിജയകുമാർ, സുരേഷ് ഇ.എസ്, സി.പി.ഓ മാരായ പ്രതാപ്, അഭിലാഷ്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.