
ബ്രോയ്ലര്‍ കോഴിയുടെ കരള്‍ കഴിക്കാറുണ്ടോ; കൊഴുപ്പ് കൂടുമെന്നുള്ള ധാരണയിൽ ഇവ ഒഴിവാക്കുന്നുണ്ടോ….? എന്നാല്‍ ഇത് കൂടി വായിക്കണം
സ്വന്തം ലേഖിക
കോട്ടയം: കോഴിയിറച്ചി വാങ്ങുമ്പോള്‍ കൊഴുപ്പ് കൂടുമെന്നുള്ള ധാരണയിൽ നാം പലപ്പോഴും ഒഴിവാക്കുന്ന ഭാഗമാണ് കരള്‍.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിന്റെ ആവശ്യമുണ്ടോ?
ബ്രോയിലര്‍ കോഴിയുടെ കരള്‍ കഴിക്കുന്നത് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

100 ഗ്രാം കരള്‍ എടുത്താല്‍ ഏകദേശം 17 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കരള്‍ വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കാരണം, 100 ഗ്രാം കരളില്‍ വെറും 116 കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
കുട്ടികളുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ഊര്‍ജം എത്തേണ്ടതുണ്ട്. കുട്ടികളിലെ വിളര്‍ച്ച പരിഹരിക്കുന്നതിന് കരള്‍ വളരെ സഹായകമാണ്. കരളില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി12, സെലിനിയം,കോപ്പര്‍, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.
ബ്രോയിലര്‍ കോഴിയുടെ കരളില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നാണ് പലരും കരുതുന്നത്.എന്നാല്‍ ആ ധാരണ തെറ്റാണ്.
ഉയര്‍ന്ന അളവില്‍ പച്ചക്കറി കഴിച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് ഫോളിക് ആസിഡും മറ്റ് പോഷകങ്ങളും ലഭിക്കുകയൂള്ളൂ.
എന്നാല്‍ കുട്ടികള്‍ക്ക് ഒന്നോ രണ്ടോ കഷ്ണം കരള്‍ നല്‍കുന്നത് പച്ചക്കറിയില്‍ കിട്ടുന്ന അതേ അളവിലുള്ള ഇരുമ്പും മറ്റ് പോഷകങ്ങളും ശരീരത്തില്‍ കിട്ടാന്‍ സഹായിക്കും.