പഞ്ചായത്ത് പരിധിയിലെ റോഡ് നിർമാണ കരാർ ലഭിക്കാൻ കരാറുകാരനിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത് 25000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനിയറെ കയ്യോടെ പൊക്കി വിജിലൻസ്; പിടിയിലായത് കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയർ ജോണി ജെ.ബോസ്കോ

Spread the love

സ്വന്തം ലേഖിക

കൊല്ലം: കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് പിടികൂടി.

കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ജോണി ജെ.ബോസ്കോയാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും പതിനായിരം രൂപയും വിജിലൻസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് പരിധിയിലെ മൂന്ന് റോഡുകൾ നിർമിക്കുന്നതിനുള്ള കരാറിന് 25,000 രൂപയാണ് കൈക്കൂലി ചോദിച്ചത്.

15,000 രൂപ നൽകി. ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ കരാറുകാരൻ സജയൻ വിജിലൻസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.

വിജിലൻസ് ഡിവൈഎസ്‍പി ഹരി വിദ്യാധരൻ, സിഐമാരായ വി.ജോഷി, ജയകുമാർ, എസ്ഐ ടി.കെ.രാജേഷ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് റെയ‍്‍ഡിൽ പങ്കെടുത്തത്.