play-sharp-fill
നിങ്ങളുടെ സ്തനങ്ങളിൽ വേദന അനുഭവപ്പെടാറുണ്ടോ..!  സ്തനങ്ങളിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ചെറിയ അശ്രദ്ധകള്‍ക്ക് വലിയ വില നല്‍കേണ്ടി വരും……

നിങ്ങളുടെ സ്തനങ്ങളിൽ വേദന അനുഭവപ്പെടാറുണ്ടോ..! സ്തനങ്ങളിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ചെറിയ അശ്രദ്ധകള്‍ക്ക് വലിയ വില നല്‍കേണ്ടി വരും……

സ്വന്തം ലേഖിക

കോട്ടയം: സ്ത്രീകള്‍ ഏറെ ഭയത്തോടെ ചിന്തിക്കുന്ന ഒന്നാണ് സ്തനാര്‍ബുദം.

സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴ, ചര്‍മത്തിലെ മാറ്റങ്ങള്‍, തിണര്‍പ്പ്, മുലക്കണ്ണില്‍ നിന്നു വരുന്ന സ്രവം എന്നിങ്ങനെ പല ലക്ഷണങ്ങളാണ് സാധാരണ ഗതിയില്‍ സ്തനാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളായി കാണപ്പെടുന്നത്.
ഇവയ്ക്കൊപ്പം വേദനയുണ്ടാകുകയോ വേദന ഇല്ലാതിരിക്കുകയോ ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മറ്റ് ലക്ഷണങ്ങളൊന്നും ഇല്ലാതെ സ്തനങ്ങളില്‍ വേദന മാത്രം ഉണ്ടാകുന്നത് സ്തനാര്‍ബുദത്തിന്‍റെ ലക്ഷണമായി സാധാരണ ഗതിയില്‍ പരിഗണിക്കാറില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, എല്ലായിപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ലെന്നാണ് ചില കേസുകള്‍ വ്യക്തമാക്കുന്നത്.

പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന വേദന രണ്ട് സ്തനങ്ങളിലും അനുഭവപ്പെടാം. ചിലര്‍ക്ക് അര്‍ബുദത്തിന്‍റെ ഭാഗമല്ലാത്ത ചില മുഴകള്‍ കൊണ്ടും വേദനയുണ്ടാകാം. സ്തനങ്ങള്‍ക്കുണ്ടാകുന്ന അണുബാധകളുടെ ഭാഗമായും വേദനയുണ്ടാകാം.

ഇത് പലപ്പോഴും മുലയൂട്ടുമ്പോഴാണ് വരാറുള്ളത്. വേദനയ്ക്കൊപ്പം സ്തനങ്ങള്‍ ചുവക്കുകയും നീരുവയ്ക്കുകയും ചെയ്യും. ആന്‍റിബയോട്ടിക് ചികിത്സയിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്.

പഴുപ്പ് കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് പൊട്ടിച്ചു കളയാന്‍ ചെറിയ ശസ്ത്രക്രിയയും വേണ്ടി വന്നേക്കാം. ഇത്തരത്തിലുണ്ടാകുന്ന വേദനയ്ക്ക് ചികിത്സ തേടി, ആന്‍റിബയോട്ടിക്കുകള്‍ കഴിച്ച ശേഷവും വേദനയും ചുവപ്പും നീര്‍ക്കെട്ടും മാറുന്നില്ലെങ്കില്‍ സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഏതെങ്കിലും ഒരു സ്തനത്തിന് ഒരു മാസത്തിലധികമായി അനുഭവപ്പെടുന്ന വേദനയും അര്‍ബുദ പരിശോധന ആവശ്യപ്പെടുന്ന ലക്ഷണമാണെന്നും ചൂണ്ടിക്കാട്ടി. രണ്ട് സ്തനങ്ങളിലും മൂന്ന് മാസത്തില്‍ അധികമായി തുടരുന്ന, വേദനസംഹാരിക്കും മാറ്റാന്‍ കഴിയാത്ത വേദന ഉറക്കത്തെയും ജീവിതനിലവാരത്തെയും ബാധിക്കാന്‍ തുടങ്ങിയാല്‍ തീര്‍ച്ചയായും അര്‍ബുദ പരിശോധനയ്ക്ക് വിധേയമാകണം.

നല്ല സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ഉപയോഗിക്കുന്നത് വഴി പല സ്ത്രീകളിലും കാണപ്പെടുന്ന സ്തനങ്ങളിലെ വേദനയ്ക്ക് ശമനമുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബ്രാ ധരിക്കുന്നത് പേശികള്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കും. വലിയ സ്തനങ്ങളുള്ളവര്‍ രാത്രി കാലങ്ങളിലും മൃദുവായ ബ്രാ ധരിക്കുന്നത് ഗുണം ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു.