play-sharp-fill
സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ. അനിൽ കുമാറിന്റെ നോവൽ നരബലി സ്പീക്കർ എം.ബി രാജേഷ് പ്രകാശനം ചെയ്തു : കെ. അനിൽ കുമാറിന്റെ എഴുത്തിന്റെ ലോകം വൈവിധ്യം നിറഞ്ഞതെന്ന് സ്പീക്കർ

സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ. അനിൽ കുമാറിന്റെ നോവൽ നരബലി സ്പീക്കർ എം.ബി രാജേഷ് പ്രകാശനം ചെയ്തു : കെ. അനിൽ കുമാറിന്റെ എഴുത്തിന്റെ ലോകം വൈവിധ്യം നിറഞ്ഞതെന്ന് സ്പീക്കർ

സ്വന്തം ലേഖകൻ

കോട്ടയം : സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽ കുമാറിന്റെ നോവൽ നരബലി പ്രകാശനം ചെയ്തു. അഡ്വ.കെ. അനിൽ കുമാറിന്റെ എഴുത്തിന്റെ ലോകം വൈവിധ്യം നിറഞ്ഞതാണ് എന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. സാധാരണ രാഷ്ട്രീയക്കാർ തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട് മാത്രമാണ് എഴുതുന്നത്. എന്നാൽ , കെ. അനിൽകുമാർ ഇതിൽ നിന്ന് വ്യത്യസ്തമായി എഴുത്തിന്റെ വൈവിധ്യമായ മേഖലകളിലേയ്ക്ക് കടന്നതായി അദേഹം പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും ക്രൂരമായ ജാതി വ്യവസ്ഥ നില നിന്നിരുന്ന നാടാണ് കേരളം. ഈ ജാതി വ്യവസ്ഥ നില നിന്നിരുന്ന അവസ്ഥയെയും , മനുഷ്യർ എത്രത്തോളം വരിഞ്ഞ് മുറുക്കപ്പെട്ടിരുന്നു എന്നുമാണ് നോവൽ വ്യക്തമാക്കുന്നത്. ജാതിയുടെയും വർഗീയതയുടെയും ബലിത്തറയിൽ ഇപ്പോഴും നിരവധി മനുഷ്യർ ഇപ്പോഴും ബലി അർപ്പിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പീക്കർ എം.ബി രാജേഷ് നോവൽ പ്രകാശനം ചെയ്തു. തിരക്കഥാ കൃത്തും കഥാകൃത്തുമായ ഉണ്ണി ആർ പുസ്തകം ഏറ്റുവാങ്ങി. ബി.ശശികുമാർ സ്വാഗതം ആശംസിച്ചു. എബ്രഹാം കുര്യൻ നന്ദി പ്രകാശിപ്പിച്ചു. കെ.സുരേഷ് കുറുപ്പ് എം.എൽ.എ , ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ , ഡോ. ബിച്ചു എന്നിവർ പ്രസംഗിച്ചു.