ജെൻ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

ജെൻ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

അടുത്ത ജെൻ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ലണ്ടനിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ക്ലബ് സ്റ്റെല്ലെൻബോഷാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തോൽവി. അടുത്ത ജെൻ കപ്പ് നാളെ തുടങ്ങും. ഉച്ചകഴിഞ്ഞ് 3.30ന് ടോട്ടനം ഹോട്സ്പർസിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.

ഡെവ്‌ലപ്മെന്റ് ലീ​ഗിൽ റണ്ണേഴ്സ് അപ് ആയാണ് ബ്ലാസ്റ്റേഴ്സ് നെക്സ്റ്റ് ജെൻ കപ്പിന് യോ​ഗ്യത നേടിയത്. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ കളിച്ച ജീക്സൻ സിങ്, റൂയിവ ഹോർമിപാം, ആയുഷ് അധികാരി, ​ഗിവ്സൻ സിങ്, വി ബിജോയ് തുടങ്ങിയ പ്രധാന കളിക്കാരാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.