
സ്വന്തം ലേഖിക
കോട്ടയം: ആധുനിക സൗകര്യങ്ങളോടെ നാഗമ്പടത്ത് പൂർത്തിയാക്കിയ ബി.ജെ.പി ജില്ലാ ആസ്ഥാന മന്ദിരം ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ, സഹ പ്രാഭാരി രാധാമോഹൻ അഗർവാൾ എംപി തുടങ്ങിയ ദേശീയ, സംസ്ഥാന ജില്ലാ നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ പേരിലാണ് പുതിയ ഓഫീസ് മന്ദിരം. പൂർണമായും സോളാർ എനർജിയിലാണ് പ്രവർത്തനം.
അഴിമതിയും ഭീകരവാദവും കടക്കെണിയും കേരളത്തെ വേട്ടയാടുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. കേരളം മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപ കടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മാറി മാറി ഭരിച്ച മൂന്നണികളാണ് കേരളത്തെ കടക്കെണിയിലാക്കിയത്.
പ്രവര്‍ത്തകര്‍ രക്തവും ജീവനും ത്യജിച്ചാണ് ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയത്. 10 വര്‍ഷം മുൻപ് നല്ല ഓഫീസുകള്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഇല്ലായിരുന്നു. ഇന്ന് 18 കോടി അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി. ഇന്ന് ഇന്ത്യയിലെ ഏക ദേശീയ പാര്‍ട്ടിയും ബിജെപിയാണ്. 1951 ല്‍ നമ്മള്‍ പറഞ്ഞു, ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി. ആ മുദ്രാവാക്യം 2019ല്‍ നമ്മള്‍ അത് നടപ്പിലാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡ് വികസനത്തിലും റെയില്‍വെ വികസനത്തിലും രാജ്യം മുന്നേറുകയാണ്. ഇന്ത്യയിലെ എല്ലാ ജില്ലയിലും ബിജെപിയ്ക്ക് അഭിമാനാര്‍ഹമായ ജില്ലാ ഓഫീസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നാഗമ്പടം ശിവക്ഷേത്രത്തിന്റെ പരിസരത്തുള്ള കോട്ടയം ഓഫീസ് സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്നും ജെ പി നദ്ദ കൂട്ടിച്ചേര്‍ത്തു.