തലശ്ശേരി- തലപ്പാക്കട്ടി ബിരിയാണികള്‍ വെറും 70 രൂപയ്ക്ക്, വഴിയരികിലെ ബോര്‍ഡ് കണ്ട് കെണിയില്‍ വീഴല്ലേ..! ബിരിയാണിപ്പൊതികളില്‍ രോഗം വന്ന് ചത്ത കോഴിയും ചീഞ്ഞ മുട്ടയും വരെ; ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ പരാതിപ്പെടാന്‍ പൊടിപോലും കാണില്ല; വഴിയരികില്‍ തുച്ഛമായ വിലയ്ക്ക് ലഭ്യമാകുന്ന ബിരിയാണിപ്പൊതികളില്‍ കൃത്രിമ രുചിക്കൊപ്പം സൗജന്യമായി ലഭിക്കുന്നത് മാറാരോഗങ്ങളും
സ്വന്തം ലേഖകന്‍
കോട്ടയം: നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ നിരത്തുകളില്‍ തുച്ഛമായ വിലയില്‍ ബിരിയാണി വില്‍പ്പന സജീവമാണ്. തലശ്ശേരി ദം ബിരിയാണിയും തലപ്പാക്കട്ടി ബിരിയാണിയും വരെ 70 രൂപയ്ക്ക് ലഭ്യമായാല്‍ വാങ്ങിക്കഴിക്കാതിരിക്കുന്നത് എങ്ങനെ? കോവിഡ് കാലത്താണ് കേരളത്തിലെ നിരത്തുകളില്‍ അനധികൃത ഭക്ഷ്യവില്‍പ്പന സജീവമായത്. ജോലി നഷ്ടപ്പെട്ട അനേകായിരങ്ങള്‍ നിത്യവൃത്തിക്കു വേണ്ടി വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണപ്പൊതിയുമായി വഴിയരികിലിറങ്ങി നിന്ന് വെയിലേറ്റ് പട്ടിണി മാറ്റി. കോവിഡിന്റെ കെറുതികള്‍ പതിയെ വിടവാങ്ങിയതോടെ ജീവിക്കാന്‍ ഭക്ഷണപ്പൊതി വിറ്റ ആളുകളില്‍ പകുതിയും ആ തൊഴില്‍ നിര്‍ത്തി.
എന്നാല്‍, അതിന് ശേഷം വഴിയരികിലെ ഭക്ഷണവില്‍പ്പന മറവാക്കി കളിത്തിലിറങ്ങിയത് കൊള്ളലാഭം പ്രതീക്ഷിക്കുന്ന തനിക്കച്ചവടക്കാര്‍ മാത്രമാണ്. ഇതോടെയാണ് മലയാളികള്‍ക്ക് തുച്ഛമായ വിലയില്‍ ഇഷ്ടവിഭമായ ബിരിയാണി ലഭ്യമായി തുടങ്ങിയത്. വഴിയിലെവിടെ നോക്കിയാലും തലപ്പാക്കട്ടി ബിരിയാണിയും തലശ്ശേരി ബിരിയാണിയും നിരത്തി വച്ചിരിക്കുന്നു. മിക്കതും ഓട്ടോയിലും ഒമിനി വാനുകളിലും മറ്റും തണല്‍പറ്റി കസ്റ്റമേഴ്‌സിനെ കാത്തിരിക്കുന്നു. യാത്രക്കാരായ ആളുകള്‍ ഹോട്ടലുകളില്‍ കയറാനുള്ള ബുദ്ധിമുട്ടും തുച്ഛമായ വിലയും കാരണം വഴിയരികിലെ ബിരിയാണിപ്പൊതിയില്‍ കണ്ണുടക്കി ഒന്നെങ്കിലും വാങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശക്കുമ്പോള്‍ ബിരിയാണി കഴിക്കണോ വേണ്ടയോ എന്നതൊക്കെ സ്വന്തം തീരുമാനമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്രയും കുറഞ്ഞ വിലയില്‍ ബിരിയാണി ലഭ്യമാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ലൈസന്‍സ് പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവരില്‍ നിന്നും വീഴ്ച ഉണ്ടായാല്‍ എവിടെ പോയി എന്ത് തെളിവ് നല്‍കി പരാതിപ്പെടുമെന്ന് ഓര്‍ത്തിട്ടുണ്ടോ? എങ്കില്‍ ഇനി ബിരിയാണി വാങ്ങിക്കഴിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി മനസ്സിലോര്‍ക്കണം.
കുറഞ്ഞ വിലയില്‍ കൂടിയ രോഗങ്ങളെയാണ് ഓരോരുത്തരും കൂടെക്കൂട്ടുന്നത്. രോഗം വന്ന് ചത്ത കോഴികളും ചീഞ്ഞ മുട്ടകളുമാണ് കൊള്ളലാഭം പ്രതീക്ഷിച്ച് കച്ചവടത്തിനിറങ്ങുന്നവര്‍ ബിരിയാണിക്കായി ഉപയോഗിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഭക്ഷ്യവിഷബാധയും ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ വിലകുറച്ച് വാങ്ങി ജീവിതം തന്നെ പണയപ്പെടുത്തുകയാണ് ഓരോരുത്തരും.
വഴിയരികില്‍ കാണുന്ന എല്ലാ കച്ചവടക്കാരും ഇത്തരത്തിലാണെന്ന വാദമില്ല. എന്നാല്‍ ഭൂരിഭാഗവും ലാഭം മാത്രം നോക്കി ചേരുവകളില്‍ മായം കലര്‍ത്തുന്നവരാണ്. കൃത്യമായ മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ മറന്ന് ഇത്തരം വഴിയോരപ്പൊതികളെ ആശ്രയിക്കുന്നവര്‍ ദുരന്തം വിലകൊടുത്ത് വാങ്ങുകയാണ്. എന്തെങ്കിലും പരാതി ഉണ്ടായാല്‍പ്പോലും എന്ത് പറഞ്ഞ് പരാതിപ്പെടുമെന്നോര്‍ക്കുക… അതിന് ശേഷം തീരുമാനിക്കാം തലശ്ശേരി വേണോ തലപ്പാക്കട്ടി വേണോ എന്ന്..!