
സ്വന്തം ലേഖിക
തിരുവനന്തപുരം: സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക്.
കെസിഎയുടെ ജോയിന്റ് സെക്രട്ടറിയാകും. ജയേഷ് ജോര്‍ജ് വീണ്ടും പ്രസിഡന്റായി ചുമതലയേല്‍ക്കും. വിനോദ് എസ് കുമാറാണ് പുതിയ സെക്രട്ടറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് കെസിഎ നേതൃത്വത്തിന്റെ ഏകദേശ ചിത്രം വ്യക്തമായത്. നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വിജയിച്ചിരുന്നു.
പാനലില്‍ നിന്ന് മത്സരിച്ച 17 പേരും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 50 ക്ലബ്ബുകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ബിനീഷ് കോടിയേരിയുടെ പാനല്‍ കരസ്ഥമാക്കിയത്. ഇതോടെ കെസിഎ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുത്തിരുന്നു.
ബിനീഷ് കോടിയേരി പാനലില്‍ നിന്ന് മത്സരിച്ച 17 പേരും മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടുകയായിരുന്നു. കെ സി എ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) പ്രതിനിധിയായി ബിനീഷ് കോടിയേരിയെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദ്, സെക്രട്ടറി വിപി അനസ്, ഖജാന്‍ജി കെ നവാസ് എന്നിവര്‍ക്ക് യഥാക്രം 35, 33, 34 വോട്ടുകള്‍ വീതം ലഭിച്ചു.



