ബിന്ദുവിന് നഷ്ടപ്പെട്ടത് കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍; ഏറെക്കാലം ജീവിച്ചത് ഒറ്റയ്ക്ക്; അവസാന നാളുകളില്‍ ഒപ്പമുണ്ടായിരുന്ന എറണാകുളത്തുകാരന്‍ ഷാഫിയോ….? ചേര്‍ത്തലയില്‍ നിന്ന് കാണാതായ ബിന്ദു പത്മനാഭന്റെ തിരോധാനം വീണ്ടും ചർച്ചയാകുന്നു….!

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചേര്‍ത്തല: ചേര്‍ത്തലയില്‍ നിന്ന് കാണാതായ ബിന്ദു പത്മനാഭന്റെ തിരോധാനത്തിനു മുഹമ്മദ് ഷാഫിക്കു ബന്ധമുണ്ടെന്ന് അഭ്യൂഹം പരക്കുന്നു.

നരബലിയുടെ സൂത്രധാരന്‍ ഷാഫിയുടെ ചിത്രങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും കണ്ടതോടെയാണ് സംശയങ്ങള്‍ ഉയര്‍ന്നത്. 2013 മുതല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ ബിന്ദു പത്മനാഭന് എന്തു സംഭവിച്ചുവെന്ന് ഇപ്പോഴും അറിവില്ല. പൊലീസും പ്രത്യേക അന്വേഷണ സംഘങ്ങളും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു പത്മനാഭന്‍ ജീവനോടുണ്ടോ എന്ന് അറിയാനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാന നാളുകളില്‍ ബിന്ദുവിന് എറണാകുളത്തുണ്ടായിരുന്ന ബന്ധങ്ങള്‍ സംശയകരമായിരുന്നു. അച്ഛന്റെ മരണകാലത്തും സ്ഥലമിടപാടുകളിലും ബിന്ദുവിനൊപ്പമെത്തിയിരുന്ന എറണാകുളം ജില്ലക്കാരനായ അജ്ഞാതനാണ് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

2017ലാണ് ബിന്ദുപത്മനാഭനെ കാണാനില്ലെന്നു സഹോദരന്‍ പ്രവീണ്‍ ആഭ്യന്തര വകുപ്പു സെക്രട്ടറിക്കു പരാതി നല്‍കിയത്. 2013നു ശേഷം സഹോദരിയെക്കുറിച്ചു വിവരങ്ങളില്ലെന്നാണ് പരാതി. 2013 ആഗസ്റ്റില്‍ മാവേലിക്കരയില്‍ മാതാവിന്റെ സഹോദരിയുടെ വീട്ടില്‍ ബിന്ദുവും പള്ളിപ്പുറത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായി എത്തിയെന്നും പിന്നീട് ബിന്ദുവിനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ 2013നു ശേഷവും ബിന്ദുവിനെ കണ്ടതായി വസ്തു ഇടനിലക്കാരനും പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രധാന പ്രതിയുമായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയന്‍ അടക്കം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിലൊന്നും വ്യക്തത വന്നിട്ടില്ല.

കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ നഷ്ടപ്പെടുകയും ബന്ധുക്കളില്‍ നിന്നെല്ലാം അകന്നു പോകുകയും ചെയ്ത ബിന്ദുവിന്റെ തിരോധാനം പുതിയ സംശയങ്ങള്‍ക്ക് ഇടനല്‍കിയിരിക്കുകയാണ്. അച്ഛനും പിന്നാലെ അമ്മ മരിക്കുകയും സഹോദരനുമായി അകലുകയും ചെയ്ത ബിന്ദു ഏറെക്കാലം ഒറ്റയ്ക്കാണ് ജീവിച്ചിരുന്നത്.

ഈക്കാലത്ത് മയക്കുമരുന്ന് ഉപയോഗം ഉണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.