
സ്വന്തം ലേഖകൻ
കോഴിക്കോട്: മലയാളി ബൈക്ക് റേസര്‍ യുഎഇയില്‍ അപകടത്തില്‍ മരിച്ചു.
കോഴിക്കോട് ബാലുശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിന്‍ ജയപ്രകാശാണ് മരിച്ചത്. 37 വയസായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ് അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കല്‍ബയിലെ ആശുപത്രിയില്‍.
രാജ്യാന്തര ബൈക്ക് റൈഡില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ജപിന്‍.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്റ്റേഷന്‍ സര്‍വീസായ ഐ.വി.എസിലെ ജീവനക്കാരനാണ്. ഭാര്യ: ഡോ. അഞ്ജു ജപിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.



