
സ്വന്തം ലേഖിക
ചെന്നൈ: നാഗര്‍കോവില്‍ എംഎല്‍എ ശ്രീ. എംആര്‍ ഗാന്ധിയുടെ കൊച്ചുമകന്’. എന്ന നമ്പര്‍ പ്ലേറ്റുമായി ബൈക്കും അതിലിരിക്കുന്ന യുവാവിന്റെ ഫോട്ടോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
തമിഴ്നാട്ടില്‍ എംഎല്‍എയുടെ കൊച്ചുമകന് ഗതാഗത നിയമങ്ങളൊന്നും ബാധകമല്ലേ എന്ന തലക്കെട്ടോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഈ ഫോട്ടോ പ്രചരിക്കുന്നത്. എന്നാല്‍, സംഭവം ചര്‍ച്ചയായതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്പര്‍ പ്ലേറ്റില്‍ പറയുന്ന നാഗര്‍കോവില്‍ എംഎല്‍എ എംആര്‍ ഗാന്ധി അവിവാഹിതനാണ്.
എംഎല്‍എ എംആര്‍ ഗാന്ധിയുടെ അനുയായി കണ്ണന്റെ മകന് അമരീഷ് ആണ് നസര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ ‘നമ്പറുമായി’ സഞ്ചരിച്ച് വൈറലായത്.
എംഎല്‍എയുടെ കൊച്ചുമകനാണ് എന്ന ബോര്‍ഡ് വെച്ച് നഗരത്തിലൂടെ കറങ്ങുന്ന അമരീഷിന്റെ ബൈക്കിന്റെ ചിത്രമെടുത്ത നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയായിരുന്നു.



