
സ്വന്തം ലേഖിക
കൊച്ചി: ചപ്പു ചവറുകളിലെ തീപടര്‍ന്ന് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറും ബൈക്കും സൈക്കിളും കത്തിനശിച്ചു.
എറണാകുളം ചെങ്ങമ്മനാട് ജങ്ഷനോട് ചേര്‍ന്ന് കുണ്ടൂര്‍വീട്ടില്‍ ലളിതയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ഷെഡിന്റെ അടുത്ത് ചപ്പുചവറുകള്‍ക്ക് തീയിട്ടതാണ് വാഹനങ്ങളിലേക്ക് പടര്‍ന്നത്.
വിവരമറിഞ്ഞ് ചെങ്ങമ്മനാട് പൊലീസ് സ്ഥലത്തെത്തുകയും അങ്കമാലി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് അങ്കമാലി ഫയര്‍സ്റ്റേഷനില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍. ജിജിയുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.
ടെമ്പോ ട്രാവലറും ബൈക്കും സൈക്കിളും ഷെഡില്‍ സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും തീപിടിത്തത്തില്‍ അപ്പാടെ കത്തിനശിച്ചിട്ടുണ്ട്.