
ബൈക്കിൽ മരണപാച്ചിൽ; യുവാവിന് കോടതി വക എട്ടിന്റെ പണി
സ്വന്തം ലേഖകൻ
കൊച്ചി:ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ച കേസില്‍ പ്രതിയായ യുവാവ് ആറുമാസം വാഹനങ്ങളൊന്നും ഓടിക്കരുതെന്ന് ഹൈക്കോടതി.
ചാവക്കാട് പുന്നയൂര്‍ക്കുളം സ്വദേശിയായ അന്‍ഷിഫ് അഷറഫിനെയാണ് ജസ്റ്റിസ് പി ഗോപിനാഥ് വാഹനം ഓടിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത്.കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഈ നിബന്ധന കോടതി മുന്നോട്ടുവെച്ചത്.
ജനുവരി ഒന്നിന് അന്‍ഷിഫ് അശ്രദ്ധമായി അതിവേഗത്തില്‍ ഓടിച്ച ബൈക്ക് ചാവക്കാട്ടുവെച്ച് സ്കൂട്ടറില്‍ ഇടിച്ച് രാജന്‍ എന്നയാള്‍ മരിച്ചിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചത്. പ്രതിയെ അറസ്റ്റുചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയക്കാനും കോടതി ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി 20 വയസ്സുമാത്രം പ്രായമുള്ള വിദ്യാര്‍ഥിയാണെന്നതും കേസില്‍ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്നതും കണക്കിലെടുത്താണ് ഉത്തരവ്.ഡ്രൈവിങ് ലൈസന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്ബാകെ ഹാജരാക്കണം.ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.