സീബ്രാ ലൈൻ കണ്ടാലും വാഹനം നിർത്താൻ പറ്റില്ല..! സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിനിയെ ബൈക്കിടിച്ചു തെറിപ്പിച്ചു; പരിക്കേറ്റ് കോട്ടയം ബിസിഎം കോളജിലെ വിദ്യാർത്ഥിനിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിനിയെ ബൈക്കിടിച്ചു തെറിപ്പിച്ചു.

ബിസിഎം കോളജിലെ കോമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിനി ഇടുക്കി സ്വദേശി ഗോപികയ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 1.30നു സിഎംഎസ് കോളജ് റോഡിലെ ബസ് സ്റ്റോപ്പിനു സമീപത്താണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡില്‍ വീണുകിടന്ന വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചത് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ്.
സിഎംഎസ് കോളജില്‍ നടന്ന പരീക്ഷ എഴുതിയശേഷം തിരികെ മടങ്ങവെ സീബ്രാ ലൈനിലൂടെ റോഡു മുറിച്ചു കടക്കുകയായിരുന്നു വിദ്യാര്‍ഥിനിയെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണു കിടന്ന വിദ്യാര്‍ഥിനിയെ ഇതുവഴിയെത്തിയ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നു ആംബുലന്‍സില്‍ വിദ്യാര്‍ഥിനിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

സീബ്രാ ലൈനിൽ റോഡ് മുറിച്ചുകടക്കാൻ ആളുകൾ നൽകുന്നുണ്ടെങ്കിലും വാഹനം നിർത്തി കൊടുക്കാൻ ആരും തയ്യാറല്ല. ഗാന്ധി സ്ക്വായറിൽ ജോസ് കോ ജ്വല്ലറിക്ക് മുന്നിലും പബ്ലിക്ക് ലൈബ്രറിക്ക് മുന്നിലും സീബ്രാ ലൈനുകൾ ഇല്ല. ഈ ഭാഗത്ത് കൂടെ റോഡ് മുറിച്ചു കടക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പലപ്പോഴും കോട്ടയത്തിന് പുറത്ത് നിന്ന് എത്തുന്ന ഡ്രൈവർമാർക്ക് സീബ്രാ ലൈനുകൾ അറിയാൻ പറ്റുന്നില്ല. സീബ്രാ ലൈനുകളിൽ ആളുകൾ നിൽക്കുന്നത് കണ്ടാലും വാഹനം നിർത്തി കൊടുക്കാൻ ന്യൂ ജെൻ ബൈക്കുകാർ തയ്യാറാവുന്നുമില്ല.