ഇക്കാലമത്രയും പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകൾ എഴുതി വച്ച ഡയറിയാണ്, അതിന് ജീവനേക്കാൾ വിലയുണ്ട്..! ആശുപത്രിയിൽ എത്തിച്ചശേഷം സ്ഥലംവിട്ട് പൊലീസുകാർ; ബില്ല് അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തൽ; സമരപ്പന്തലിൽ നിന്ന് രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവർത്തക ദയാബായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർകോട്: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമ്പോൾ, സമരപ്പന്തലിൽ നിന്ന് രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവർത്തക ദയാബായി.

70000 രൂപയും ഡയറിയുമാണ് നഷ്ടമായത്. അവാർഡുകളുടെ സമ്മാനമായി ലഭിച്ച 50,000 രൂപയും മറ്റൊരു 20,000 രൂപയും പഴ്സിലുണ്ടായിരുന്നു. കാസർകോട് എൻഡോസൾഫാൻ രോഗികൾക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിനു സ്വരൂപിച്ചു വെച്ചതിൽപ്പെട്ടതാണു പഴ്സിലെ പണം – ദയാബായി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നഷ്ടമായ പണത്തെക്കാളും ആ രേഖകളാണു തിരിച്ചു കിട്ടേണ്ടതെന്നും ഇക്കാലമത്രയും പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകൾ എഴുതി വച്ച ഡയറിയാണ് നഷ്ടപ്പെട്ടതെന്നും അതിനു ജീവനെക്കാൾ വിലയുന്നും അവർ പറയുന്നു.

നിരാഹാരത്തിനിടെ വൈകിട്ട് 4ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്ത് പണമടങ്ങിയ ബാഗ് അവിടെ ഉണ്ടായിരുന്നു.

ആശുപത്രിയിലേക്കു മാറ്റിയ പൊലീസിനു തന്റെ വസ്തുക്കൾ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ?. ആശുപത്രിയിൽ എത്തിച്ചശേഷം പൊലീസുകാർ സ്ഥലംവിട്ടു. ബില്ല് അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ല– ദയാബായി പറഞ്ഞു.

നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. ഒക്ടോബർ 12നാണു മോഷണം നടന്നത്. സംഘാടകർ പറഞ്ഞതിനാലാണ് പരാതി നൽകാതിരുന്നതെന്നും ദയാബായി പറഞ്ഞു.