
സ്വന്തം ലേഖിക
‘കൊച്ചി: കൊച്ചി നഗരത്തില്‍ കക്കൂസ് മാലിന്യം പൊതുറോഡില്‍ തള്ളിയ വാഹനവും ഡ്രൈവറെയും പൊലീസ് പിടികൂടി.
ഫോര്‍ട്ട് കൊച്ചി സ്വദേശി ജിപ്സനെ ആണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കക്കൂസ് മാലിന്യം നിറച്ച ടാങ്കിന്‍റെ വാല്‍വ് തുറന്നിട്ട് ഇയാള്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പ്രചരിച്ചത്. എറണാകുളം എംജി റോഡിലൂടെ തേവര ഭാഗത്തേക്ക് വാഹനം പോകുന്നതായിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി വന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇത്തരത്തില്‍ മലിനജലം പൊതുറോഡില്‍ തള്ളി വാഹനം പായിച്ചത്.
കക്കൂസ് മാലിന്യം നിറച്ച വാഹനത്തിന്‍റെ ടാങ്കറില്‍ നിന്ന് വെള്ളം റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. വാല്‍വ് തുറന്നിട്ട് മലിനജലം ഒഴുക്കികളയാനാണ് ഉദ്ദേശമെന്ന് വ്യക്തമായതോടെയാണ് പൊലീസ് അതിവേഗം നടപടി സ്വീകരിച്ചത്.
തേവര പ്രദേശമാണ് വീഡിയോയില്‍ ഉള്ളതെന്ന് ബോധ്യമായതോടെ വാഹനത്തിൻ്റെ നമ്പര്‍ കേന്ദ്രീകരിച്ച് സൗത്ത് പൊലീസ് വാഹനം തപ്പി ഇറങ്ങുകയായിരുന്നു. ഫോര്‍ട്ട് കൊച്ചി സ്വദേശി ജിപ്സണിലേക്കാണ് അന്വേഷണം എത്തിയത്. ഇയാളാണ് സംഭവസമയത്ത് വാഹനമോടിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു. പള്ളുരുത്തി സ്വദേശി ഷബീറിന്‍റേതാണ് വാഹനം.



