
സ്വന്തം ലേഖിക
പാലക്കാട്: സഹപ്രവര്‍ത്തകയ്ക്ക് അശ്ലീലചിത്രം ചേര്‍ത്തു വാട്സാപ്പില്‍ ഗുഡ്നൈറ്റ് സന്ദേശം അയച്ച സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണവുമായി പാര്‍ട്ടി.
ഇതിനായി അന്വേഷണ കമ്മീഷനെ നിയമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിഴക്കഞ്ചേരി-1 ലോക്കല്‍ അംഗത്തിനെതിരെയാണ് അന്വേഷണം.
സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ അംഗത്തിനെതിരെ നടപടിക്ക് ആവശ്യമുയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്നു ലോക്കല്‍ സെക്രട്ടറിയെയും കമ്മിറ്റിയിലെ വനിതാ അംഗത്തെയും അന്വേഷണത്തിനു നിയോഗിച്ചു.
അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കുറ്റം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നു നേതൃത്വം അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.



