video
play-sharp-fill
എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍.

എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍.

തിരുവനന്തപുരം: എ വിജയരാഘവൻ എൽ.ഡി.എഫ് കൺവീനർ. പ്രായാധിക്യത്തെ തുടർന്ന് പദവി ഒഴിയുന്ന വൈക്കം വിശ്വന് പകരമാണ് എ വിജയരാഘവൻ ചുമതല ഏൽക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷം പുതിയ എൽ.ഡി.എഫ് കൺവീനറായുള്ള വിജയ രാഘവന്റെ പ്രഖ്യാപനം നടക്കും.

12 വർഷമായി എൽ.ഡി.എഫ് കൺവീനറായി തുടരുന്ന വൈക്കം വിശ്വൻ അനാരോഗ്യം പരിഗണിച്ച് സ്ഥാനം ഒഴിയാൻ അനുവദിക്കണം എന്ന് അറിയിച്ചിരുന്നു. പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയരംഗത്തും മുഖവുരകൾ വേണ്ടാത്ത വ്യക്തിത്വമാണ് എ വിജയരാഘവന്റേത്. കർമധീരതയുടെ ഈ അനുഭവസമ്പത്തുമായാണ് ഒരിടവേളയ്ക്കുശേഷം വിജയരാഘവൻ ലോക്സഭാ സ്ഥാനാർത്ഥിയാകുന്നത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ കെ.എ.സൈ.എഫിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം, കേരള കലാമണ്ഡലം ഭരണസമിതി അംഗം, സി.പി.ഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്നീ ചുമതലകൾ വഹിച്ചു.