ഓട്ടോ മിനിമം ചാര്‍ജ് ദൂരപരിധി ഒന്നര കിലോമീറ്ററായി തന്നെ നിലനിര്‍ത്തും; ഉയര്‍ത്തിയ ചാര്‍ജ് നിരക്കില്‍ മാറ്റമുണ്ടാവില്ല; തീരുമാനം സിഐടിയു പ്രതിഷേധത്തെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ മിനിമം ചാര്‍ജ് ദൂര പരിധി ഒന്നര കിലോമീറ്ററായി തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം.

സിഐടിയു പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പുന:പരിശോധന നടത്തിയത്. സിഐടിയുവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഓട്ടോ ചാര്‍ജിനുള്ള ദൂര പരിധി ഒന്നര കിലോമീറ്ററായി നില നിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മിനിമം ചാര്‍ജ് 30 രൂപയാക്കി കൂട്ടിയതിന് ശേഷം ദൂര പരിധി രണ്ട് കിലോമീറ്ററായും നിശ്ചയിച്ചിരുന്നു. ഓട്ടോ ചാര്‍ജില്‍ കാര്യമായ വര്‍ധനവ് വരുത്തുന്നതാണ് പുതിയ തീരുമാനം.

ഗതാമന്ത്രി ആന്റണി രാജു കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിരക്ക് പുതുക്കി നിശ്ചയിച്ചപ്പോള്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ദൂരം ഒന്നരകിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്തിയെങ്കിലും ദൂര പരിധി ഉയര്‍ത്തിയ കാര്യത്തോട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിഐടിയു ആദ്യം തന്നെ അറിയിച്ചിരുന്നു.