play-sharp-fill
ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

സ്വന്തം ലേഖിക

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവൻ രക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയും ആശ്രയയും ചേർന്ന് ഈ മാസം 121 വൃക്കരോഗികൾക്ക് നൽകി.

അശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം മെഡിക്കൽ കോളജ് പ്രൻസിപ്പാൾ ഡോ.എസ് ശങ്കർ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവൻ രക്ഷാ ചാരിറ്റി ആന്റ് സർവീസ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. ജോർജ് ജോസഫ്, അരവിന്ദാക്ഷൻ നായർ, സിസ്റ്റർ. സ്ലോമോ, ഷുബി ജോൺ, ഷെറി ചെറിയാൻ, വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു.