ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസിൽ സിഗ്നൽ കാത്തുകിടന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി; ഒരാൾക്ക് പരിക്ക്; ടാങ്കർ ലോറിയടക്കം നാല് വാഹനങ്ങൾ തകർന്നു
സ്വന്തം ലേഖിക
ചേർത്തല: ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസിൽ സിഗ്നൽ കാത്തുകിടന്ന വാഹനങ്ങൾക്കു പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി.
ടാങ്കർ ലോറിയടക്കം നാലുവാഹനങ്ങൾ അപകടത്തിൽ തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രാക്കാരുണ്ടായിരുന്ന മൂന്നുകാറുകളിലാണ് ഇന്ധനവുമായെത്തിയ ടാങ്കർ ഇടിച്ചുകയറിയത്. ടാങ്കർ ലോറി ഇടിച്ചുകയറിയ കാറിലെ യാത്രക്കാരന് പരിക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ കാറിന്റെ പിൻഭാഗം പൂർണമായി തകർന്നു.
ചേർത്തല പൊലീസെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്കു മാറ്റി. ഇന്ധനം നിറച്ചെത്തിയ വാഹനം അലക്ഷ്യമായോടിച്ചതാണ് അപകടത്തിനു കാണമായതെന്ന് പോലീസ് പറഞ്ഞു.
Third Eye News Live
0