
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിൽ ഗുണനിലവാരമില്ലാത്ത
അമൃതം
പൊടി വിതരണം ചെയ്തെന്ന് സി.എ.ജി റിപ്പോര്‍ട്ട്.
സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും അമൃതം പൊടി തിരിച്ചെടുത്തില്ല. സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
3556 കിലോ അമൃതം പൊടിയും 444 കിലോ ബംഗാള്‍ പയറുമാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. പിടിച്ചെടുക്കാനോ തിരിച്ചെടുക്കാനോ തയ്യാറായില്ല. 6 മാസം മുതല്‍ 3 വയസു വരെയുള്ള കുട്ടികള്‍ ഇവ ഉപയോഗിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഭക്ഷ്യ സുരക്ഷ വിഭാഗത്തിലെ വീഴ്ചകളും റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തുന്നു.
സുരക്ഷിതമല്ലെന്നു കണ്ടെത്തിയ 159 ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ 35 എണ്ണം തിരിച്ചെടുത്തില്ല.106 കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. എഫ്.എസ്.എസ്.എ വിജ്ഞാപനം ചെയ്ത ലാബോറട്ടറികളില്‍ പോലും പൂര്‍ണ പരിശോധനാ സംവിധാനമില്ല. 1.88 കോടിയുടെ പിഴത്തുക ഈടാക്കാനുമുണ്ട്.
ശബരിമലയിലെ അരവണ പ്രസാദ ടിന്നില്‍ കാലഹരണപ്പെടുന്ന തീയ്യതി രേഖപ്പെടുത്തിയില്ല. സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അംഗീകരിച്ച 325 ശുപാര്‍ശകളില്‍ 200 എണ്ണം നടപ്പാക്കിയില്ലെന്നും സി.എ.ജി കണ്ടെത്തി.




